പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരിക മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു ; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോഡ് : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’യുടെ ഉത്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ മറ്റേത് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി തുലനം ചെയ്യാന്‍ സാധിക്കുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്‌ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോര്‍ഡിനേറ്ററാണ് സ്വപ്‌ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം. എന്താണ് ക്വാളിഫിക്കേഷന്‍? പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ വെച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്‌, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച്‌ നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’ – സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തനിക്ക് സ്വപ്നയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ടടുത്ത മുറിയില്‍ സ്വപ്ന സുരേഷിന്റെ ഓഫീസാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യാജമായി ഉണ്ടാക്കുന്നതാണെന്നും സുധാകരന്‍ പറയുന്നു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നതുപോലെ ഇവിടെ കൊവിഡ് വര്‍ദ്ധിച്ചിട്ടില്ലെന്നും സുധാകരന്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...