കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമാകും ഉണ്ടാകുക. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാന്‍ മുമ്പ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ക്ഷേത്ര കോമ്പൌണ്ടില്‍ നിശ്ചിത അകലം പാലിച്ച്‌ പൊങ്കാല നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാനാണ് ആദ്യം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റ് യോഗം പൊങ്കാല ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...