29.8 C
Pathanāmthitta
Friday, May 6, 2022 2:12 pm

വിഎസിനെതിരായ വിധി സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരമെന്ന് സുധാകരൻ

തിരുവനന്തപുരം : സോളാര്‍ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന് തിരിച്ചടി പ്രതികരിച്ച് സുധാകരന്‍.“നുണ ഒരു ആയുധമാണ്‌ ” സി പി എമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകള്‍ തന്നെയാണ്. അത്തരത്തില്‍ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു.

പ്രിയ സഹപ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ സോളാറില്‍ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസില്‍ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാന്‍ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നു. ഈ വിധി വി.എസിന് മാത്രമല്ല നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍. കോണ്‍ഗ്രസ്സില്‍ നേതാക്കളാക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നുള്ളത് ഇതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല സി പിഎമ്മിന്റെ നുണ പ്രചാരണങ്ങള്‍ കെ സുധാകരന്‍ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട് .

രാഷ്ട്രീയ എതിരാളികളെ ഹീനമായ നുണ പ്രചരണങ്ങള്‍ കൊണ്ട് അവഹേളിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളത് സിപിഎമ്മും അതിന്റെ നേതാക്കളും തന്നെയാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും അത് നൂറ്റൊന്ന് ആവര്‍ത്തിക്കാന്‍ ഉളുപ്പില്ലാത്ത അണികളുമാണ് ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം. തങ്ങളില്‍പ്പെടാത്തവരെല്ലാം അപരന്മാരാണെന്നും അവര്‍ ഏത് വിധേനയും ഇല്ലാതാക്കപ്പെണ്ടേവരാണെന്നുമുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ അടിസ്ഥാന മനോഭാവം. ആ ഉന്മൂലന ലക്ഷ്യം നേടിയെടുക്കാന്‍ ഏത് മാര്‍ഗവും സ്വീകാര്യമാണ് എന്നാണവരുടെ വിശ്വാസപ്രമാണം. കേരളത്തില്‍ മിക്കപ്പോഴും കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സിപിഎമ്മിന്റെ ഈ വേട്ടയാടലിന്റെ ഇരകളാകാറുള്ളത്.

നേരിട്ടുള്ള കായികാക്രമണമായാലും ശരി വ്യക്തിഹത്യയിലൂടെയുള്ള വായടപ്പിക്കലായാലും ശരി. വല്ലപ്പോഴും ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഗതികെട്ട് അതേ നാണയത്തില്‍ തിരിച്ച്‌ പ്രതികരിച്ചാല്‍ പിന്നെ അതാണ് ലോകത്തിലെ ഏറ്റവും വലിയ അപരാധമെന്ന് വരുത്തിത്തീര്‍ക്കാനും അത് നിരന്തരം ആവര്‍ത്തിച്ച്‌ പൊതുബോധത്തിന്റെ ഭാഗമാക്കാനും സിപിഎം മെഷിനറി ഓവര്‍ടൈം വര്‍ക്ക് ചെയ്യും. എന്നാല്‍ മഹാത്മാഗാന്ധിയെ വരെ “വാര്‍ദ്ധയിലെ കള്ളന്‍” എന്നും സുഭാഷ് ചന്ദ്ര ബോസിനെ “ജപ്പാന്‍കാരുടെ കാല്‍നക്കി” എന്നുമൊക്കെ വിളിച്ച്‌ സ്വാതന്ത്ര്യ സമര കാലത്ത് തന്നെ രാഷ്ട്രീയത്തിലെ വ്യക്തിഹത്യയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കമ്മ്യൂണിസ്റ്റുകളാണെന്ന ചരിത്രങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. സി പി എമ്മിന്റെ ഈ നുണ പ്രചരണ/വ്യക്തിഹത്യാ ശൈലി സമീപകാലത്ത് ഏറ്റവുമധികം ഉപയോഗിച്ച രാഷ്ട്രീയ നേതാവ് വി എസ് അച്ചുതാനന്ദനാണ്. ഇപ്പോള്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ മാത്രമല്ല,

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തേക്കുറിച്ച്‌ പോലും നിയമസഭയില്‍ വഷളത്തരം പറഞ്ഞത് ഇതേ അച്ചുതാനന്ദനാണ്. എകെ ആന്റണിയെ ബോഡി ഷെയ്മിംഗ് നടത്തി അധിക്ഷേപപ്പേര് വിളിച്ചതും അച്ചുതാനന്ദന്‍ തന്നെയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടും തനിക്കെതിരെ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ അടക്കം ഹീനമായി അവഹേളിച്ചിട്ടും കേരള രാഷ്ട്രീയത്തിലെ വിശുദ്ധ പശുവായി മാധ്യമ പരിലാളനകള്‍ അനുഭവിക്കാന്‍ അദ്ദേഹത്തിന് എപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular