രാഷ്ട്രനിര്‍മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നത് യുവജനങ്ങള്‍ക്ക് : ബേസില്‍ ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രനിര്‍മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന സമൂഹം യുവജനങ്ങളാണെന്ന് ചടങ്ങിലെ മുഖ്യാതിഥിയും സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണകര്‍ത്താക്കളാരെന്ന് തീരുമാനിക്കാനുള്ള അവസരം നമുക്കാണ്. അതിന് ജാതിയോ മതമോ രാഷ്ട്രീയ പാര്‍ട്ടിയോ ഒന്നും അടിസ്ഥാനമാകരുത്. എല്ലാത്തിനും ഉപരിയായി അവര്‍ ഈ സമൂഹത്തിന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചിന്തിക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ചെയ്യുന്ന ഓരോ വോട്ടിനും നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശക്തിയുള്ളതാണെന്ന് മനസിലാക്കണമെന്നും ബേസില്‍ ജോസഫ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും ബേസില്‍ ജോസഫ് മറുപടി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...