കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകി ; യുവതിയെ രണ്ടംഗ സംഘം അക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ച്‌ വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മര്‍ദിച്ചു. ശംഖുമുഖം കണ്ണാന്തുറ സ്‌കൂളിനു ഗോഡ്‌സി ഹൗസില്‍ സ്റ്റിൻസി റോസിനാ (20)ണ് മര്‍ദനമേറ്റത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാര്‍ളിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം.

സ്റ്റിന്‍സി റോസിയുടെ അച്ഛന്‍ പ്രതികളില്‍നിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെ നല്‍കാന്‍ വൈകിയതിന് തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഇവര്‍ അന്വേഷിച്ചെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അച്ഛനില്ലെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ പ്രകോപിതരായി സ്റ്റിന്‍സി റോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശംഖുമുഖം അസി.കമ്മിഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അഭിലാഷ്, അലീന സൈറസ്, ആനന്ദ്കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...