കെ.​വി.തോ​മ​സി​നെ​തി​രെ നടപടി വേണം ; സോണിയയ്ക്ക് ​ക​ത്തു ന​ല്‍​കി സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : എ​ഐ​സി​സി​യു​ടെ വി​ല​ക്കും പാ​ര്‍​ട്ടി അ​ച്ച​ട​ക്ക​വും ലം​ഘി​ച്ചു സി​പി​എ​മ്മി​ന്‍റെ ക​ണ്ണൂ​രി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി.തോ​മ​സി​നെ​തിരെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഹൈ​ക്ക​മാ​ന്‍​ഡി​നോ​ടു കെ​പി​സി​സി നേ​തൃ​ത്വം. ക​ണ്ണൂ​രി​ല്‍ സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, കെ.​വി. തോ​മ​സി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന ശു​പാ​ര്‍​ശ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി​ക്കു ക​ത്തു ന​ല്‍​കി​യ​ത്.

എ​ഐ​സി​സി അം​ഗ​മാ​യ കെ.​വി. തോ​മ​സി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നു ത​ന്നെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നി​രി​ക്കേ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ച​ത്. മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ കെ.​വി. തോ​മ​സി​നെ​തിരെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി എ​ഐ​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു ന​ല്‍​കി​യ​ത്.

പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ അ​ച്ച​ട​ക്ക​വും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന വി​ല​ക്കും ലം​ഘി​ച്ചാ​ണ് തോ​മ​സ് പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണു കെ. ​സു​ധാ​ക​ര​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. വൈ​കാ​തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. തോ​മ​സ് കാ​ണി​ച്ച​ത് രാ​ഷ്ട്രീ​യ ത​റ​വാ​ടി​ത്ത​മി​ല്ലാ​യ്മ​യാ​ണ്. അ​ദ്ദേ​ഹം സി​പി​എ​മ്മു​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യി​ട്ട് നി​ല്‍​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...