കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിമര്‍ശനങ്ങളെ പേടിയാണോ? : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിമര്‍ശനങ്ങളെ പേടിയാണോ? ആണെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനും പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ പദയാത്ര ഇന്ന് വൈകുന്നേരം ആരംഭിക്കാനിരിക്കെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തി. ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് സുധാകരന്‍ പറഞ്ഞു. തിരുത്തലിന് ശ്രമിച്ചവരുമായി നല്ല ബന്ധം വേണമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദേശീയ നേതൃത്വം തയാറാകണമായിരുന്നെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ജി23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു. ഗാന്ധി കുടുംബത്തോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. ‘വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നം. എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ. അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനാണ് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാന്‍ കെ പി സി സി ഇറങ്ങില്ല. മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും’, സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...