മാന്നാറില്‍ നടന്ന മഹാത്മ ജലോത്സവം അലങ്കോലപ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാറില്‍ നടന്ന മഹാത്മ ജലോത്സവം അലങ്കോലപ്പെടുത്തി പോലീസ്. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍ ചെറുതന ചുണ്ടെന്റെ അമരക്കാരനെ പങ്കായം കൊണ്ട് തള്ളി വെള്ളത്തിലിട്ടു. പോലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെയും തുഴക്കാരെയും സുരക്ഷക്കെത്തിയ പോലീസ് മര്‍ദ്ദിച്ച്‌ അവശരാക്കി. ഇന്നലെ വൈകിട്ട് ആയിരുന്നു മാന്നാറില്‍ മഹാത്മ ജലോത്സവം സംഘടിപ്പിച്ചത്. കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ കിരീടം സ്വന്തം ആക്കുമെന്ന അവസ്ഥയിലായിരുന്നു ചെറുതന ചുണ്ടെന്റെ അമരക്കാരനെ പോലീസ് ബോട്ട് ക്ലബ് അംഗം പങ്കായത്തിന് തള്ളി താഴെ വെള്ളത്തിലിട്ടത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചെറുതന ചുണ്ടന്‍ ഒഴിക്കില്‍പ്പെട്ടു.

ചതിയിലൂടെ ഒന്നാം സ്ഥാനത്ത് എത്തിയ നിരണം ചുണ്ടന് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് വള്ളംകളി പ്രേമികളും മറ്റ് തുഴക്കാരും സംഘടിച്ചു. എന്നാല്‍ കേരള പോലീസ് അവിടെയും കൈയ്യൂക്ക് കാട്ടി. പ്രതിഷേധം ഉയര്‍ത്തിയവരെയും കണ്ടു നിന്നവരെയും ക്രൂരമായി തല്ലി ചതച്ചു. സുരക്ഷ ഒരുക്കേണ്ട പോലീസ് തന്നെ അക്രമങ്ങള്‍ അഴിച്ചു വിട്ടു. മാത്രമല്ല ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചെറുതന ചുണ്ടന്റെ സംഘാടകര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...

പിഎം ശ്രീയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ്

0
കാസര്‍കോട് : പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...