ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ നിശ്ചയിച്ചാൽ യു.ഡി.എഫ് അധികാരത്തിൽ വരില്ലെന്ന് കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ നിശ്ചയിച്ചാൽ യു.ഡി.എഫ് അധികാരത്തിൽ വരില്ലെന്ന് കെ. സുധാകരൻ എം.പി. മുൻകാലങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാ‍യിരുന്നു സീറ്റുകൾ നൽകിയിരുന്നത്. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പായതിനാൽ വിജയസാധ്യത നോക്കിയും കഴിവും പ്രാപ്തിയും ജനസമ്മതിയും നോക്കിയും വേണം സ്ഥാനാർഥികളെ നിശ്ചയിക്കാനെന്നും സുധാകരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ അസംതൃപ്തി സ്വാഭാവികമാണ്. നേതൃദാരിദ്ര്യമില്ലാത്ത പാർട്ടിയാണിത്. പാർട്ടിയുടെ നേതൃത്വത്തിൽ വരാൻ സാധിച്ചവരും ഇല്ലാത്തവരും പാർട്ടിയിലുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

പാലക്കട് മുൻ ഡി.സി.സി അധ്യക്ഷൻ എ.പി ഗോപിനാഥിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പാരമ്പര്യമുള്ള നേതാവായ ഗോപിനാഥ് കോൺഗ്രസ് വിട്ട് പോകില്ല. പാർട്ടിവിട്ട് പോകാൻ ഗോപിനാഥിനെ ജനങ്ങൾ അനുവദിക്കില്ല. ഞാനുമായി വൈകാരിക ബന്ധമുള്ള നേതാവാണ് അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഗോപിനാഥും തമ്മിൽ തർക്കമില്ല. ഗോപിനാഥിന്റെ  വിഷയം അതല്ല. ഇക്കാര്യം മാധ്യമങ്ങളോട് പറ‍യാൻ ആഗ്രഹിക്കുന്നില്ല. ഗോപിനാഥുമായി താൻ നേരിട്ട് സംസാരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...