കേരളത്തെ തന്നെ വിൽക്കാൻ ശ്രമിക്കുന്നയാളാണ് പിണറായി ; കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ ഒത്തുകളിയെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്‍റെ തീരം അമേരിക്കൻ കമ്പനിക്കും മലയാളികളുടെ വിവരങ്ങൾ സ്പ്രിഗ്ലറിനും വിൽക്കാൻ ശ്രമിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുശ്ശേരിയിലെ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതാണ് പണിറായി വിജയൻ ആരോപണത്തിനായി എടുത്തുപറയുന്നത്. എന്നാൽ ബംഗാളിലെ കാര്യം എന്തുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ബംഗാളിൽ സി.പി.എം നേതാക്കളും പ്രവർത്തകരും കുട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് തിരക്ക് മൂലമായിരിക്കും മുഖ്യമന്ത്രി കാണാതിരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. രണ്ട് സീറ്റിൽ നിന്ന് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ വളർത്തിയത് സി.പി.എമ്മാണെന്നും രാജീവ് ഗാന്ധിക്കെതിരെ വാജ് പേയിയുമായും അദ്വാനിയുമായും കൂട്ടുചേർന്ന് പ്രവർത്തിച്ചവരാണ് സി.പി.എമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ് .എസിന്‍റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച മുഖ്യമന്ത്രി ഇപ്പോൾ പറയുന്ന വാഴ്ത്താരി തമാശയായി കണ്ടാൽ മതി. ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ് പിണറായി. കേന്ദ്ര ഏജൻസികൾ കിഫ് ബിക്കെതിരെ നടത്തുന്ന നീക്കങ്ങൾ ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. കേരളത്തിന്‍റെ വികസനം അട്ടിമറിക്കുന്നുവെന്ന് പുരപ്പുറത്ത് കയറി വിളിച്ചു പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നൽകുകയാണ് ലക്ഷ്യം. ഭരണഘടനാ ലംഘനം പിണറായി സർക്കാറിന് പതിവുള്ളത്. അതു നമ്മൾ നേരത്തെ കണ്ടതാണ്. എന്നാൽ അന്നൊന്നും കേന്ദ്രം ഒരു നടപടിയും എടുത്തിട്ടില്ല. എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ്. ഐസകിന്‍റെയും പിണറായിയുടെയും വെല്ലുവിളി തമാശയായി കണ്ടാൽ മതിയെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...