കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു ; പത്രിക പിൻവലിക്കുമെന്ന് കെ.സുന്ദര

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് അറിയിച്ചു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പത്രിക പിൻവലിക്കുന്നതെന്ന് കെ.സുന്ദര അറിയിച്ചു. കെ.സുന്ദര ബിഎസ്പി അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തവണ 89 വോട്ടുകൾക്കാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ തോറ്റത്. 467 വോട്ടുകളാണ് കെ.സുന്ദര നേടിയത്. ഈ സാഹചര്യം വീണ്ടുമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.സുന്ദര പ്രതികരിച്ചത്.

സുന്ദരയെ ശനിയാഴ്ച മുതൽ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സുന്ദരയുടെ പത്രിക പിൻവലിക്കൽ നടപടിയും, ബിജെപി അംഗത്വം സ്വീകരിക്കലും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...