ക്വാറി മാഫിയാകളുടെ പറുദീസയായി കലഞ്ഞൂർ ; കല്ലുവിളയിൽ വീണ്ടും പാറമടക്ക് നീക്കം – പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരില്‍ പാറമടക്കെതിരെ വീണ്ടും ജനങ്ങള്‍ സംഘടിക്കുന്നു. നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് കലഞ്ഞൂര്‍. ഖനനത്തിന് ലൈസന്‍സ് കിട്ടുവാനും ഇവിടെ വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ ക്വാറി മാഫിയാകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാടായി കലഞ്ഞൂര്‍ മാറി.

കലഞ്ഞൂര്‍ പഞ്ചായത്തിലെ കല്ലുവിളയിൽ പുതിയതായി ഒരു പാറമട കൂടി വരാന്‍ പോകുകയാണ്. സച്ചു രാജൻ ഈപ്പൻ എന്ന സ്വകാര്യ വ്യക്തിയാണ് ഇതിന്റെ ഉടമയെന്ന് പറയുന്നു. ജനവാസമേഖലയില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്  ക്വാറി തുടങ്ങാന്‍ നീങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ലൈസന്‍സ് നല്‍കുവാന്‍ പഞ്ചായത്തും തയ്യാറാണ്. പാറമട ഇവിടെ തുടങ്ങിയാല്‍ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. ഇക്കാര്യം അധികൃതരുടെ മുമ്പില്‍ പലപ്രാവശ്യം പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. സമരസമിതി ചെയര്‍മാനായി രഘുനാഥ്, ജനറൽ കൺവീനര്‍മാരായി നിഷാ സാം, ബിമൽ കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഇ പി അനിൽ, വാര്‍ഡ്‌ മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍  യോഗത്തില്‍ പങ്കെടുത്തു.

നിലവിൽ ഒമ്പത് ക്വാറികളും നാല് ക്രഷർ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന കലഞ്ഞൂർ പഞ്ചായത്തിൽ ഇനി ഒരു പാറമടകൂടി വരാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...