Wednesday, May 29, 2024 8:38 am

എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടെന്നും പ്രതിപക്ഷനേതാവിന് എതിരെ വിജിലന്‍സ് കേസുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ തട്ടിപ്പ് കേസ് പ്രതിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അക്രമവും അരാജകത്വവും തീവെട്ടി കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേരളത്തെ ദാരുണമായ അസ്ഥയിലേക്ക് പിണറായി സര്‍ക്കാര്‍ തള്ളി വിട്ടുവെന്നാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. വ്യാജന്മാരുടെ കേന്ദ്രങ്ങളായി സര്‍വകലാശാലകളെ എസ് എഫ് ഐ യും സി പി ഐ എമ്മും മാറ്റി. സംസ്ഥാനം കടുത്ത കടക്കെണിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നും കെ സുരേന്ദ്രന്‍ ആഞ്ഞടിച്ചു.

കുമരകത്തെ ബസ് ഉടമയുടെ ജീവിതം തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വട്ടിപ്പലിശ എടുത്ത് സംരഭം തുടങ്ങുന്നവരെ സിഐടിയു കൊടികുത്തി ഇല്ലാതാക്കുന്നു. ഒരു വശത്ത് പോലീസ് അതിക്രമവും മറു വശത്ത് പാര്‍ട്ടിക്കാരുടെ അതിക്രമവുമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ 25 കൊല്ലം കഴിയുമ്പോഴും വരവേല്‍പ്പ് സിനിമയുടെ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളത്. സംരംഭകരെ സംരക്ഷിക്കാന്‍ ബിജെപി നേരിട്ടിറങ്ങുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവാദമായി പാഠ്യപദ്ധതി പരിഷ്കരണം ; മനുസ്മൃതി ഉൾപ്പെടുത്തുന്നതിൽ നിന്ന് പിൻമാറി മഹാരാഷ്ട്ര സർക്കാർ

0
മുംബൈ: വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ നിന്നും പിന്മാറി മഹാരാഷ്ട്ര...

‘സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു ; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി’ ; തൃശൂരിൽ പരസ്പരം...

0
തൃശൂർ: താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരിയും വിജയമവകാശപ്പെട്ടും മുന്നണികള്‍....

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ അറസ്റ്റിൽ

0
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 1,12,000 രൂ​പ ത​ട്ടി​യെ​ടു​ത്ത...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശൂർ...