മുഖ്യമന്ത്രിയെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാവുന്നു – കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.ഐ കാമറ അഴിമതിയില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് എം.വി ഗോവിന്ദനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗോവിന്ദന്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തില്‍ കെല്‍ട്രോണ്‍ മാത്രമല്ല സര്‍ക്കാരും മറുപടി പറയണം. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രസാഡിയോ സി.പി.എമ്മിന് നല്‍കിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണ്. കരാറിന്റെ ഒരു ഭാഗത്താണ് അഴിമതിയുള്ളതെന്നും മറു ഭാഗത്ത് അഴിമതിയില്ലെന്നുമുള്ള ഗോവിന്ദന്റെ പ്രസ്താവന മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഒരു പദ്ധതിയുടെ 90ശതമാനവും അടിച്ചുമാറ്റുന്ന ഏക സംസ്ഥാനമാണ് കേരളം. അഴിമതിയല്ലാതെ മറ്റൊന്നും കേരളത്തില്‍ നടക്കുന്നില്ല. അഴിമതി സംഖ്യയുടെ കാര്യത്തില്‍ മാത്രമേ ഇവിടെ തര്‍ക്കമുള്ളൂ. അഴിമതി നടന്നത് പകല്‍ പോലെ വ്യക്തമാണ്. പിണറായി വിജയന്‍ പ്രൈവറ്റ് കമ്പനിയായി സി.പി.എം മാറി കഴിഞ്ഞു. കടുംവെട്ടാണ് മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം എഐ ക്യാമറ പദ്ധതിയില്‍ നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...