മഞ്ചേശ്വരം കോഴക്കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെട്ട മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി. ബി ജെ പി നേതാവ് വി.ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അഞ്ചാം പ്രതിയും ബി ജെ പി സംസ്ഥാന സമിതി അംഗ‍വുമായ വി.ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തള്ളിയത്.

ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തി കോഴ നല്‍കി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ച കേസില്‍ ജൂണ്‍ 6 ന് പ്രതികള്‍ക്കെതിരെ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.

തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും പാരിതോഷികം നല്‍കിയെന്നും സുന്ദര വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞടുപ്പ് ഏജന്റായിരുന്ന ബാലകൃഷ്‌ണ ഷെട്ടിയുടെ നേതൃത്വത്തിലാണ്‌ സുന്ദരയെ കെ സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. തുടര്‍ന്ന് കാസര്‍കോട്‌ കലക്ടറേറ്റില്‍ കൊണ്ടുപോയി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...