Friday, May 24, 2024 8:04 pm

അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു ; കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണ കള്ളകടത്ത് കേസിലും മറ്റു അഴിമതി കേസിൽ പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് എങ്ങനെ എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആരും ക്വാറന്റീനിൽ പോയിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വൈകിപ്പിക്കാനുള്ള നടപടികളാണ് ഇതൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള രവീന്ദ്രൻ എന്തിനാണ് പെട്ടന്ന് ഡിസ്ചാർജ് വാങ്ങി ആശുപത്രി വിട്ടത്? കസ്റ്റംസിൽ പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ കസ്റ്റംസിൽ ഉണ്ട്. ഇവർ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവർത്തനം നടത്തി എന്ന് സിപിഎം നേതാക്കൾ പോലും വിശ്വസിക്കുന്നുണ്ട്.

ജമാത്ത ഇസ്ലാമിപോലുള്ള വർഗീയ ശക്തികളുമായി കൂട്ടുകുടിയുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ജമാത്ത ഇസ്ലാമി ക്രൈസ്തവരെയും, ഹൈന്ദവർക്കുമേതിരെ പോരാടുന്ന തീവ്രവാദ ശക്തിയാണിത്. തദ്ദേശ സ്ഥാപനങ്ങളിൽ വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് പരസ്യ സഖ്യമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിലെ വെള്ളക്കെട്ടിന് കളക്ടര്‍ വിചാരിച്ചാല്‍ പരിഹാരമാവില്ല : കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഹൈക്കോടതി

0
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം...

കിടപ്പ് രോഗിക്ക് സഹായവുമായി റാന്നി ജനമൈത്രി സമിതി

0
റാന്നി: ഒരു വർഷത്തോളമായി കിടപ്പിലായ 38 വയസ്സുള്ള യുവാവിന് എയർ ബെഡ്ഡും...

റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സുരക്ഷാ സമ്മേളനം നടത്തും

0
റാന്നി: ജനമൈത്രി പോലീസ് സമിതിയുടെ ആഭിമുഖ്യത്തിൽ റാന്നിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ...

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

0
തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന്...