എകെഎം അഷ്‌റഫിനെതിരെ റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍.

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിനെതിരെ പരാതി നല്‍കി എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എം.എല്‍.എയ്‌ക്കെതിരെ എ.കെ.എം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് ആരോപണം. മതത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലെ പരമാര്‍ശം. കെ സുരേന്ദ്രന്റെ പ്രചരണത്തിനായി എത്തിയ കര്‍ണാടക എം.എല്‍.എ വൈ ഭരത് ഷട്ടിയ്‌ക്കെതിരെ എ.കെ.എം അഷ്‌റഫ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. റിട്ടേണിംഗ് ഓഫിസര്‍ക്കാണ് പരാതി കൈമാറിയിരിക്കുന്നത്. പ്രസ്താവന പ്രകോപനപരമാണെന്നും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യംവച്ചുള്ളതാണെന്നുമാണ് ആരോപണം.

മംഗലാപുരത്ത് നടന്ന കൊലപാതകത്തിന് ഭരത് ഷെട്ടി ഉത്തരവാദിയാണെന്നുള്‍പ്പെടെ അഷ്‌റഫ് തെറ്റായ ആരോപണം ഉന്നയിച്ചെന്നും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് പരാമര്‍ശിച്ചെന്നുമാണ് കെ സുരേന്ദ്രന്റെ പരാതി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ പരാമര്‍ശങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...

സുകുമാരക്കുറുപ്പ് വിവാദം : ദാമോദരമേനോന്റെ ചിത്രം സഹിതം ഇന്റർപോളിന് കൈമാറി ; നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ

0
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെതാണെന്നതരത്തിൽ ചില ചാനലുകളിൽവന്ന ഫോട്ടോയും പാസ്പോർട്ടും വടക്കാഞ്ചേരിക്കടുത്ത്...