കാസര്‍കോട് : സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്ന് പതിറ്റാണ്ടുകളായി സി.എമ്മിന്റെ രവീന്ദ്രനാണ് ആദ്ദേഹം. സി.എം രവീന്ദ്രന്റെ കയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സി.എമ്മും, കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.എം രവീന്ദ്രനുമായിട്ടുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫ് എന്ന് പറയുന്നത് വെല്‍ഫെയര്‍പാര്‍ട്ടിയും-ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യു.ഡി.എഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലീഗും ജമാഅത്ത ഇസ്ലാമിയും നല്‍കുന്ന ദയാവായ്പിലാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട പല സീറ്റുകളും അവര്‍ക്ക് കിട്ടിയില്ല. പകരം ജാമാഅത്ത ഇസ്ലാമിക്കാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നത്. വര്‍ഗീയ ശക്തികളെ കൂട്ടി ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിടുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.