സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാണ് , കടകംപള്ളിയും കുടുങ്ങും : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്ന് പതിറ്റാണ്ടുകളായി സി.എമ്മിന്റെ രവീന്ദ്രനാണ് ആദ്ദേഹം. സി.എം രവീന്ദ്രന്റെ കയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സി.എമ്മും, കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  സി.എം രവീന്ദ്രനുമായിട്ടുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യു.ഡി.എഫ് എന്ന് പറയുന്നത് വെല്‍ഫെയര്‍പാര്‍ട്ടിയും-ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വമാണ്‌ യു.ഡി.എഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലീഗും ജമാഅത്ത ഇസ്ലാമിയും നല്‍കുന്ന ദയാവായ്പിലാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട പല സീറ്റുകളും അവര്‍ക്ക് കിട്ടിയില്ല. പകരം ജാമാഅത്ത ഇസ്ലാമിക്കാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നത്. വര്‍ഗീയ ശക്തികളെ കൂട്ടി ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിടുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...