കോന്നി : കോന്നിയിൽ ആത്മഹത്യ ചെയ്ത സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ കുടുംബത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. പോലീസ് സിപിഎമ്മിന്റെ കയ്യിലെ ചുട്ടുകമായി പ്രവൃത്തിച്ച് പ്രതികളെ രക്ഷപെടുത്തിയ നടപടി അങ്ങയറ്റം ഹിനമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൻ, ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി വിഷ്ണു മോഹൻ, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ കണ്ണൻ ചിറ്റൂർ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം തട്ടയിൽ , യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,
ബിജെപി കോന്നി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി. ബാലചന്ദ്രൻ എന്നിവർ കെ.സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.