പത്തനംതിട്ടയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും അഞ്ചു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 480 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കരുവാറ്റ, കണ്ണംകോട്, ആനന്ദപ്പളളി, പന്നിവിഴ, പറക്കോട്) 27
2 പന്തളം (മുളമ്പുഴ, പന്തളം, മങ്ങാരം, മുടിയൂര്‍ക്കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല) 34
3 പത്തനംതിട്ട (വടക്കുപുറം, മൈലാടുംപാറ, കുമ്പഴ, കുലശേഖരപതി, മക്കാംകുന്ന്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍) 21
4 തിരുവല്ല (ആലുംതുരുത്തി, കല്ലൂങ്കല്‍, തിരുമൂലപുരം, കാവുംഭാഗം) 15
5 ആനിക്കാട് 1
6 ആറന്മുള (ആറന്മുള, മാലക്കര, ആറന്മുള വെസ്റ്റ്) 7
7 അരുവാപുലം (കുമ്മണ്ണൂര്‍, ഊട്ടുപ്പാറ, ഐരവണ്‍) 6
8 അയിരൂര്‍ (കൊട്ടത്തൂര്‍, പ്ലാങ്കമണ്‍, കാഞ്ഞീറ്റുകര, വെളളിയറ) 7
9 ചെന്നീര്‍ക്കര (പ്രക്കാനം, ചെന്നീര്‍ക്കര) 10
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (ചിറ്റാര്‍ കാരിക്കയം, പാമ്പിനി) 9
12 ഏറത്ത് (തുവയൂര്‍ നോര്‍ത്ത്, നെല്ലിമുകള്‍, ഏറത്ത് വയല, വടക്കടത്തുകാവ്, മണക്കാല, വെളളക്കുളങ്ങര) 14
13 ഇലന്തൂര്‍ (പൂക്കോട്, പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്, ഇടപ്പരിയാരം, ഇലന്തൂര്‍) 6
14 ഏനാദിമംഗലം (ഏനാദിമംഗലം, ചായലോട്, ഇളമണ്ണൂര്‍) 7
15 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 12
16 ഏഴംകുളം (ഏഴംകുളം, നെടുമണ്‍, അറുകാലിയ്ക്കല്‍ വെസ്റ്റ്, കൈതപ്പറമ്പ്, ഏനാത്ത്) 25
17 എഴുമറ്റൂര്‍ (തടിയൂര്‍, തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട് (കല്ലുകുഴി, മണ്ണടി, കടമ്പനാട്) 5
19 കടപ്ര (കടപ്ര) 2
20 കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കലഞ്ഞൂര്‍, കൂടല്‍) 11
21 കല്ലൂപ്പാറ (കല്ലൂപ്പാറ, പുതുശ്ശേരി, തുരുത്തിക്കാട്, ചെങ്ങരൂര്‍) 18
22 കവിയൂര്‍ (കവിയൂര്‍) 2
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ചന്ദനപ്പളളി) 16
24 കോയിപ്രം (കോയിപ്രം, കുമ്പനാട്, പുല്ലാട്) 10
25 കോന്നി (കോന്നി, വകയാര്‍, കിഴക്കുപുറം, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍, അട്ടച്ചാക്കല്‍, മങ്ങാരം, കോന്നി) 30
26 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, പെരുമ്പറ, കുളത്തൂര്‍, പാടിമണ്‍) 6
28 കോഴഞ്ചേരി (കാട്ടൂര്‍, കോഴഞ്ചേരി, തെക്കേമല) 8
29 കുളനട (ഞെട്ടൂര്‍, മാന്തുക, കുളനട, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 18
30 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 6
31 കുറ്റൂര്‍ (കുറ്റൂര്‍, വെണ്‍പാല) 2
32 മലയാലപ്പുഴ (ചിങ്കല്‍തടം, ഏറം, താഴം, മലയാലപ്പുഴ) 7
33 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 7
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല, കുറുന്താര്‍, നെല്ലിക്കാല, മല്ലപ്പുഴശ്ശേരി) 9
35 മെഴുവേലി (ഇലവുംതിട്ട) 9
36 മൈലപ്ര 1
37 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 6
38 നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം, കടമ്മനിട്ട) 5
39 നെടുമ്പ്രം (നെടുമ്പ്രം) 4
40 നിരണം (നിരണം) 5
41 ഓമല്ലൂര്‍ (ഓമല്ലൂര്‍, മഞ്ഞിനിക്കര, പുത്തന്‍പീടിക) 6
42 പളളിക്കല്‍ (നെല്ലിമുകള്‍) 3
43 പന്തളം-തെക്കേക്കര (തട്ട, പടുകോട്ടയ്ക്കല്‍, മല്ലിക, കീരുകുഴി) 6
44 പെരിങ്ങര 1
45 പ്രമാടം (കൈതകര, പ്രമാടം, ഇളകൊളളൂര്‍, മല്ലശ്ശേരി, തെങ്ങുംകാവ്) 9
46 റാന്നി (തോട്ടമണ്‍, തേക്കുപുറം, ഉതിമൂട്) 3
47 റാന്നി പഴവങ്ങാടി (പഴവങ്ങാടി, കാരികുളം) 6
48 റാന്നി അങ്ങാടി (അങ്ങാടി, പുല്ലൂപ്രം, ഈട്ടിച്ചുവട്) 8
49 റാന്നി പെരുനാട് (കൂനംകര, പെരുനാട്, തുലാപ്പളളി, മമ്പാറ, അടിച്ചിപ്പുഴ) 10
50 സീതത്തോട് (സീതത്തോട്, അങ്ങമൂഴി) 4
51 തണ്ണിത്തോട് (തേക്കുതോട്, മണ്ണീറ, തണ്ണിത്തോട്) 4
52 തോട്ടപ്പുഴശ്ശേരി 1
53 തുമ്പമണ്‍ (തുമ്പമണ്‍) 4
54 വടശ്ശേരിക്കര (വടശ്ശേരിക്കര, കാരികയം) 6
55 വളളിക്കോട് (വാഴമുട്ടം, വളളിക്കോട്) 3
56 വെച്ചൂച്ചിറ (മണ്ണടിശാല, കൊല്ലമുള, വെച്ചൂച്ചിറ, മുക്കൂട്ടുതറ, ചാത്തന്‍തറ) 19
57 മറ്റ് ജില്ലക്കാര്‍ 3

ജില്ലയില്‍ ഇതുവരെ ആകെ 44530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 39409 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) മലയാലപ്പുഴ സ്വദേശി (62) 30.01.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 293 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 38529 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5756 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5448 പേര്‍ ജില്ലയിലും 288 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം

1 ജില്ലാ ആശുപത്രി കോഴഞ്ചേരി 145
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 50
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 93
4 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 66
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 107
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 27
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 42
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 79
9 ആനിക്കാട് സിഎഫ്എല്‍ടിസി 18
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 49
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4183
12 സ്വകാര്യ ആശുപത്രികളില്‍ 163
ആകെ 5022

ജില്ലയില്‍ 12439 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3743 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3239 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 206 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19421 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 170374, 0, 170374.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 175166, 31, 175197.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 24789, 80, 24869.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5612, 1, 5613.
6 സി.ബി.നാറ്റ് പരിശോധന 454, 12, 466.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 376880, 124, 377004.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 921 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1045 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1872 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.65 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 77 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 396 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...