തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ബിജെപി ഭാരവാഹികളെ തിരുത്തി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരോ റെയില്‍വേ വകുപ്പോ ഇങ്ങനെ അവകാശപ്പെട്ടിട്ടില്ലെന്നും ആശയക്കുഴപ്പമുണ്ടായെന്നും കെ. സുരേന്ദ്രന് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ് അടക്കം സാമൂഹ്യ മാധ്യമത്തില്‍ അവകാശപ്പെട്ടിരുന്നു. ഈ പ്രചരണം വ്യാജമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് ; ബിജെപി നേതാക്കളെ തിരുത്തി കെ. സുരേന്ദ്രന്
RECENT NEWS
Advertisment