ബാലുശ്ശേരി : സി.എ.എ. സമരക്കാരെ മാത്രം കേസില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല, സി.എ.എ. സമരത്തില്‍ ക്രിമിനല്‍ കേസ് ഒഴികെ മറ്റെല്ലാ കേസുകളും ഒഴിവാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഐ.പി.സി. 144 ലംഘിച്ചതെല്ലാം ക്രിമിനല്‍ കേസ് ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയ സമരവും ശബരിമല സമരവും എങ്ങനെ ഒരു പോലെയാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. സി.എ.എ കേസ് പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ എല്ലാ കേസുകളും പിന്‍വലിക്കണം. അത് രാജ്യത്തിന് എതിരായ സമരമായിരുന്നു. ശബരിമലയിലെ സമരത്തിന്റെ പേരില്‍ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണം. വിശ്വാസികളെ തരം തിരിക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.