മുഖ്യമന്ത്രിയ്ക്കും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ പിഎസ്‌സി റാങ്ക് ഹോൾഡറുടെ ആത്മഹത്യാ കുറിപ്പ് മുഖ്യമന്ത്രിയ്ക്ക് എതിരായ കുറ്റപത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണ്. പിഎസ്‌സിയിലെ അഴിമതി, പിൻവാതിൽ നിയമനം, കരാർ നിയമനം എന്നിവയാണ് മരണത്തിന് കാരണമെന്നും മരിച്ച അനുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും സുരേന്ദ്രൻ.

ഇന്നലെ മുഖ്യമന്ത്രി പിഎസ്‌സിയെ ന്യായികരിച്ചിരുന്നുവെന്നും പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിൽ വന്നവർ പ്രതിഷേധിച്ചാൽ ഡി ബാർ ചെയ്യുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അനുവിന്റെ മരണത്തിന് നരഹത്യയ്ക്ക് മുഖ്യമന്ത്രിയ്ക്കും പിഎസ്‌സിക്കുമെതിരെ കേസ് എടുക്കണമെന്നും റാങ്ക് ലിസ്റ്റ് റദ്ദാക്കിയതാണ് മരണകാരണമെന്നും ബിജെപി അധ്യക്ഷൻ. പത്താം ക്ലാസ് പാസാക്കാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നുവെന്നും ഡിവൈഎഫ്‌ഐ ഗുണ്ടകൾക്കും അവരുടെ ബന്ധുക്കൾക്കുമാണ് നിയമനം ലഭിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....