കൊല്ലത്ത് കെ.സുരേന്ദ്രന്‍ വിരുദ്ധര്‍ സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലo : കൊല്ലത്ത് കെ.സുരേന്ദ്രന്‍ വിരുദ്ധര്‍ സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു. ബിജെപി മുന്‍ വക്താവ് എം എസ് കുമാര്‍ വിരുദ്ധ ചേരിയുടെ യോഗം ഉദ്ഘാടനം ചെയ്തത് വി.മുരളീധരന്‍ വിഭാഗത്തിനുള്ള മുന്നറിയിപ്പായി. ബിബി ഗോപകുമാര്‍ ജില്ലാ പ്രസിഡന്റായതിനു ശേഷം കൊല്ലം ജില്ലയില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളാണ് കൊല്ലത്ത് അടല്‍ജി ഫൗണ്ടേഷന്റെ മറവില്‍ സമാന്തര സംഘടക്ക് തുടക്കം കുറിച്ചത്.

ബിജെപിയുടെ നാല് മുന്‍ ജില്ല പ്രസിഡന്റുമാരായ കെ.ശിവദാസന്‍,പട്ടത്താനം രാധാകൃഷ്ണന്‍ അഡ്വ കിഴക്കനേല സുധാകരന്‍, വൈക്കല്‍ മധു, കൂടാതെ ബിജെപി മുന്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍ മേഖലാ പ്രസിഡന്റ് അഡ്വ ജി ഗോപകുമാര്‍, യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി ജി ഹരി, ആര്‍.എസ്.എസ്, ഭാരതീയ വിചാര കേന്ദ്രം, ബിഎംഎസ് നേതാക്കളും സമാന്തര സംഘടയുടെ പ്രഥമ യോഗത്തില്‍ പങ്കെടുത്തു.

ബിജെപിയെ ഹൈജാക്ക് ചെയ്യുന്ന മുരളീധര, സുരേന്ദ്രന്‍ പക്ഷത്തിനെതിരെയുള്ള പടയൊരുക്കം കൂടിയായി പ്രഥമ യോഗം. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം ബിജെപിയില്‍ നിന്ന് അനേകം ഹാര്‍ഡ് കോര്‍ നേതാക്കള്‍ വരെ പാര്‍ട്ടി വിടുന്നത് തടയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് സമാന്തര സംഘടനയെന്നതും ശ്രദ്ധേയം.

തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചു മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം അറിഞ്ഞിട്ടും കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ നടപടി വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നു. ബിജെപിയെ വളര്‍ത്താന്‍ രാപകല്‍ കഷ്ടപെട്ടവരെ പാര്‍ട്ടി വിസ്മരിക്കുന്നതിലെ പ്രതിഷേധം കൂടിയായി സമാന്തര യോഗം. കൊല്ലം ജില്ലക്കു പിന്നാലെ മറ്റ് ജില്ലകളിലും അടല്‍ജി ഫൗണ്ടേഷന്റെ മറവില്‍ വി.മുരളീധര വിരുദ്ധര്‍ ഒത്തുകൂടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...