സനാതന ധർമ വിവാദം : കോൺഗ്രസിന്റെ തനിനിറം പുറത്ത് – കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉദയനിധി സ്റ്റാലിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും പ്രസ്താവനയോടുള്ള രാഹുല്‍ ഗാന്ധിയുടെയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

”സ്‌നേഹത്തിന്റെ കടയല്ല വംശീയോന്മൂലനത്തിന്റെ കടയാണു കോണ്‍ഗ്രസ് തുറക്കാന്‍ ശ്രമിക്കുന്നത്. ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറും സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോള്‍ നോവലിസ്റ്റിന്റെ കൂടെ നിന്നവരാണു കോണ്‍ഗ്രസുകാര്‍. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതില്‍ സിപിഎമ്മിനോടു മത്സരിക്കുന്നതാണു കോണ്‍ഗ്രസിന്റെയും രീതി” – കെ.സുരേന്ദ്രന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...