തിരുവനന്തപുരം : ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാർലമെൻ്റ് പ്രത്യേക സമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് പാർലമെന്ററി സംവിധാനത്തിന് എന്തെല്ലാം ക്ഷതങ്ങൾ സംഭവിക്കാമെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനം വിളിച്ചു ചേർക്കുന്നതിന് രാഷ്ട്രപതി അയക്കേണ്ട സമൻസിന് മുൻപ് തന്നെ കേന്ദ്രമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു. പ്രത്യേക സമ്മേളനത്തിന്റെ കാര്യപരിപാടികൾ പോലും ആർക്കും അറിയില്ല. ചെക്ക് ആൻഡ് ബാലൻസ് സിസ്റ്റത്തിന്റെ ഒരു തത്വങ്ങളെയും മൂല്യങ്ങളെയും പാലിക്കാതെയാണ് പാർലമെൻറ് മുന്നോട്ടുപോകുന്നത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മേളനത്തിലെ പ്രതിപക്ഷ സമീപനത്തെ പറ്റി നാളെ നടക്കുന്ന യോഗം ചർച്ച ചെയ്യും. അദാനി കെട്ടിപ്പൊക്കിയ സാമ്രാജ്യം പൊയ്കാലിന്മേൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സ്വേച്ഛാധിപത്യത്തിലേക്കുള്ള പോക്കിന്റെ ഒരു പടവാണ്. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെപ്പറ്റി എളുപ്പത്തിൽ ഒറ്റവാക്കിൽ പറയേണ്ട കാര്യമില്ല.
ഹിന്ദുമതത്തിൽ ഒരുപാട് മഹത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബിജെപി പറയുന്ന വഴിയല്ല യഥാർത്ഥ ഇന്ത്യയുടെ പാരമ്പര്യ വഴി. ഹിന്ദുമതം ബിജെപി പറയുന്ന ഹിന്ദുത്വ വാദമല്ല. G-20 പശ്ചാത്തലത്തിൽ ചേരികൾ മറച്ചു. ട്രംപ് വന്നപ്പോൾ ഗുജറാത്തിൽ മോദി ഇത്തരത്തിൽ കാണിച്ചു. എല്ലാ ചേരി പ്രദേശങ്ങളും മൂടിവെച്ചു. തുണി കൊണ്ടോ മതില് കൊണ്ടോ കെട്ടിപ്പൊക്കിയാൽ മറയ്ക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ ദാരിദ്ര്യം. അദാനിക്കുവേണ്ടി ഭരിക്കുന്ന ഗവൺമെൻറ് ഇന്ത്യയിലെ ചേരികളിലെ പട്ടിണിയും പ്രയാസങ്ങളും മൂടിവയ്ക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഭയപ്പെടുന്ന ഗവൺമെന്റിന്റെ ഭയപ്പാടിന്റെ വിളംബരം ആണിത്.
ഉച്ചകോടി നടക്കുന്ന മൂന്ന് ദിവസങ്ങളും ഡൽഹിയിലെ ജനങ്ങൾക്ക് സ്വസ്ഥത കാണില്ല. മാനവരാശി ഒന്നായിരിക്കണം എന്ന് പറയുന്ന തത്വങ്ങൾ എവിടെയാണ് എന്നും അദ്ദേഹം ചോദിച്ചു. വർഗീയതയ്ക്ക് ഇടമില്ലെന്ന മോദി പരാമർശത്തെ അദ്ദേഹം പരിഹസിച്ചു. ജാതിയതയ്ക്കും അഴിമതിക്കും വർഗീയതയ്ക്കും ഏറ്റവും കൂടുതൽ കൂട്ടുപിടിച്ച ആളുകൾ ഇത് പറയുമ്പോൾ ജനങ്ങൾ ചിരിക്കും. ജാതി വിറ്റ് വോട്ടാക്കിയ ആളാണ് പ്രധാനമന്ത്രി. അഴിമതിയുടെ കുതിരപ്പുറത്തേറി നടക്കുന്നയാളാണ് പ്രധാനമന്ത്രി. അഴിമതിക്കാരെ പോറ്റുന്നയാളാണ് പ്രധാനമന്ത്രി എന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































