കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ചു : താലൂക്ക് സപ്ലെ ഓഫീസറുടെ തലതിരിഞ്ഞ നടപടിയില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ച കോന്നി താലൂക്ക് സപ്ലെ ഓഫീസറുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷങ്ങളായി കോന്നി ആര്‍.സി.ബി ഗ്യാസ് എജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന അട്ടച്ചാക്കല്‍, ചെങ്ങറ തുടങ്ങിയ വലിയൊരു മേഖലയുടെ വിതരണമാണ് ഇപ്പോള്‍ പെരുനാട്‌ ഓഫീസിലേക്ക് മാറ്റിയത്. ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടെ ഗ്യാസ് സിലണ്ടറുകളാണ് കോന്നിയില്‍ നിന്നും വിതരണം ചെയ്യുന്നത്. കോന്നി താലൂക്ക് സപ്ലെ ഓഫീസറുടെ അപ്രതീക്ഷിതമായ ഈ നടപടി ഉപഭോക്താക്കളെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്.

പാചകവാതക ചോര്‍ച്ച പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പോലും കോന്നി അട്ടച്ചാക്കല്‍ ഭാഗത്ത് താമസിക്കുന്ന ഉപഭോക്തക്കള്‍ ഇവിടെ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള പെരുനാട്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതായി വരും. മാത്രമല്ല പ്രായമായ ആളുകള്‍ക്കും ഗ്യാസ് ലഭിക്കുവാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകും. അട്ടച്ചാക്കല്‍ നിന്നും കോന്നിയിലേക്ക് വെറും മൂന്നു കിലോമീറ്റര്‍ മാത്രമാണ് ദൂരം. പെരുനാട്ടിലേക്ക് 23 കിലോമീറ്ററും ദൂരമുണ്ട്. താലൂക്ക് സപ്ലെ ഓഫീസര്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനം ഉപഭോക്താക്കളുടെമേല്‍ അടിച്ചേല്‍പ്പിച്ചതെന്നാണ് ജനങ്ങളുടെ ചോദ്യം.

ഗ്യാസ് വിതരണം സംബന്ധിച്ച പരാതികള്‍ നല്‍കണമെങ്കിലും ഈ മേഖലയിലെ ഉപഭോക്താക്കള്‍ പെരുനാട്‌ ഓഫീസുമായി ബന്ധപ്പെടേണ്ടി വരും. ഇത് ഉപഭോക്താക്കള്‍ക്ക് സമയ നഷ്ടത്തിനും പണനഷ്ടത്തിനും ഇടയാക്കും. കൂടാതെ പ്രശ്നപരിഹാരത്തിന് കാലതാമസവും ഉണ്ടാകും. കോന്നി ഏജന്‍സിയുടെ കീഴില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലാണെന്ന കാരണത്താലാണ് ഇത്തരത്തില്‍ വിതരണ പരിധി മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വേണ്ടത്ര ആലോചനയില്ലാതെ പരിഷ്ക്കരണം നടപ്പിലാക്കിയപ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. അപക്വമായ ഈ തീരുമാനം എത്രയുംവേഗം തിരുത്തണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കോന്നിക്ക് സമീപമുള്ള ഒരു വീട്ടില്‍ പാചക വാതക സിലണ്ടറിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ കോന്നി ഏജന്‍സിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉപഭോക്താവിന്റെ പരിധി പെരുനാട്‌ എജന്‍സിയിലാണെന്ന് പറഞ്ഞ് കോന്നി ആര്‍.സി.ബി ഗ്യാസ് എജന്‍സി ജീവനക്കാര്‍ ഉപഭോക്താവിന് പെരുനാട്‌ എജന്‍സിയിലെ ഫോണ്‍ നമ്പര്‍ നല്‍കി. എന്നാല്‍ ഈ നമ്പരില്‍ വിളിച്ചപ്പോള്‍ ആരും മറുപടി നല്‍കിയില്ലെന്നും പറയുന്നു. കോന്നി കഴിഞ്ഞാല്‍ തണ്ണിത്തോട്ടിലാണ് അടുത്ത ബുക്കിംഗ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തി കോന്നിക്കാര്‍ ഗ്യാസ് ബുക്ക് ചെയ്യണമെങ്കില്‍ 12 കിലോമീറ്ററിലധികം യാത്ര ചെയ്യണം. മാത്രമല്ല ഗ്യാസ് ബുക്ക് ചെയ്‌താല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് നിലവില്‍ ഗ്യാസ് ലഭിക്കുന്നതും. ഉപഭോക്താക്കളുടെ ആശങ്കയെ മാനിക്കാതെ അധികാരികള്‍ നടപ്പാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ കോന്നിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....