കാസർകോട് : സിപിഎം – ബിജെപി ഡീൽ ആരോപണത്തിന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ ഹലോ വോട്ടറിൽ പറഞ്ഞു. പത്താം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കെ സുരേന്ദ്രൻ ഇറങ്ങുന്നത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഇത്തവണ മഞ്ചേശ്വരം കൈവിടില്ലെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ. പാലക്കാട് ഉൾപ്പെടെ പല മണ്ഡലങ്ങളിലും സിപിഎം – ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ഡീൽ നടക്കുന്നത് മഞ്ചേശ്വരത്ത് സിപിഎഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. സിപിഎം വോട്ടുകൾ മറിക്കും. തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കൾ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























