Tuesday, April 23, 2024 9:49 am

ഭൂരിപക്ഷ സമുദായത്തെ കൂടെ നിർത്തണമെന്ന ആന്റണിയുടെ പ്രസ്താവന ഇലക്ഷൻ മുന്നിൽ കണ്ടെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭൂരിപക്ഷ സമുദായത്തെ അകറ്റിനിര്‍ത്തരുതെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്‍റെ പേരില്‍ മാറ്റി നിർത്തരുത് എന്ന എ കെ ആന്റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണ്. ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാർട്ടി ആണ് കോൺഗ്രസ്. രാമക്ഷേത്ര നിർമാണത്തിന് എതിരായ നിലപാട് കോൺഗ്രസ് എടുത്തു. മാറാട്
തോമസ് ജോസഫ് കമ്മീഷൻ കണ്ടെത്തൽ തള്ളിയ ആളാണ് ആന്‍റണിയെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

ആന്റണി പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിച്ച് കൊണ്ടുള്ള നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷത്തെ അകറ്റി നിർത്തരുതെന്ന് പറഞ്ഞ് ന്യൂനപക്ഷ വർഗീയതയെ ഉള്ളിൽ താലോലിക്കുന്ന ആളാണ് ആന്‍റണിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി പി എമ്മും യുഡിഎഫും തമ്മിൽ വ്യത്യാസമില്ല. ഷുക്കൂർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം ഗൗരവതരമാണ്. ഇവർ പരസ്പര സഹകരണ സംഘം ആയി പ്രവർത്തിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ലീഗ് ഉടൻ തന്നെ എൽഡിഎഫില്‍ പോകും. ലീഗ് യുഡിഎപില്‍ ഉള്ളപ്പോഴും സിപി എമ്മിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണം ; വിവാദ പരാമർശവുമായി പി.വി അൻവർ

0
പാലക്കാട്: വയനാട് എം.പി രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ...

കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിർമ്മിക്കുന്ന അന്നദാന മണ്ഡപത്തിന് ശിലയിട്ടു

0
തിരുവല്ല : നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം നിർമ്മിക്കുന്ന അന്നദാനമണ്ഡപത്തിന്‍റെ...

ഉതിമൂട്ടില്‍ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവെയ്പ് എടുത്ത സംഭവം ; കേസെടുത്ത്...

0
പത്തനംതിട്ട : കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ...

എൻ.എസ്.എസിന്റെ ആവശ്യം നടപ്പാക്കിയത് പിണറായി സർക്കാർ – കെ.ബി.ഗണേഷ്‌കുമാർ

0
അഞ്ചൽ: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാർക്ക് സംവരണം നൽകണമെന്ന നായർ സർവീസ് സൊസൈറ്റിയുടെ...