എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍. വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫീസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണ് സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. നിരോധനശേഷവും പിഎഫ്ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യം. രേഖകളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. പോലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. മലപ്പുറത്ത് പിഎഫ്ഐ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാമിന്‍റെ സഹോദരന്‍ ഒ.എം.എ ജബ്ബാര്‍, ദേശീയ ട്രെയിനര്‍ ഇബ്രാഹിം, മുന്‍ സംസ്ഥാന ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ്, പത്തനംതിട്ടയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി നിസാര്‍, ആലപ്പുഴയില്‍ മുന്‍ സംസ്ഥാന സമിതി അംഗം സിറാജ്, തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സമിതി അംഗം സുല്‍ഫി എന്നിവരുടെ വീടുകളിലും മറ്റിടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...