മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണo : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്ത് പട്ടാപകല്‍ ഹോട്ടലില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തിരുവനന്തപുരത്ത് സി.പി.എമ്മുമായി അടുപ്പമുള്ള ഗുണ്ടാസംഘമാണ് അഴിഞ്ഞാടുന്നത്. കണ്ണൂരില്‍ പാര്‍ട്ടി ഗുണ്ടകള്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല്ലുന്നു.

കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുകയാണ്. മലപ്പുറം അരീക്കോട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുമ്പില്‍ വെച്ച്‌ മാനസികവും ശാരീരകവുമായ പ്രശ്നമുള്ള പെണ്‍കുട്ടിയെ ഒരു ക്രിമിനല്‍ ബലാത്സംഘം ചെയ്തിട്ടും സ്ത്രീപക്ഷക്കാരും സാംസ്ക്കാരിക നായകന്‍മാരും പ്രതികരിക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കില്‍ കുറ്റകൃത്യങ്ങളില്‍ കേരളമാണ് ഏറ്റവും മുമ്പില്‍. പോലീസിന്റെ പക്ഷപാതിത്വവും നിഷ്ക്രിയത്വവുമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. പോലീസുകാരില്‍ പോലും 1000 ക്രിമിനലുകളുണ്ടെന്നാണ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്. ഗുണ്ടാസംഘങ്ങളുടെയും പാര്‍ട്ടി ക്വൊട്ടേഷന്‍ സംഘങ്ങളുടേയും അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...