സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലും ഇടത് സര്‍ക്കാര്‍ കടംവാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം. ബജറ്റില്‍ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമം നടക്കുന്നതായും സുരേന്ദ്രന്‍ തുറന്നടിച്ചു. ദില്ലിയില്‍ പുതിയ പദവി അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഎമ്മിന്‍റെ രാഷ്ട്രീയ ആവശ്യങ്ങള്‍ നടത്തിക്കാന്‍ ഒരു പദവിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാല്‍ പുറത്ത് വിടണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജി എസ് ടി കുടിശ്ശികയായി കേന്ദ്രം ഏഴായിരം കോടി നല്‍കാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച്‌ വീടുകള്‍ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിവസമുണ്ടാക്കിയ അക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഊടാക്കുന്നതിനുള്ള ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ സ്വത്ത് കണ്ട് കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.  കേരളത്തില്‍ ഭക്ഷ്യ സുരക്ഷയില്ല. ഭക്ഷണം കഴിക്കുക ആശുപത്രിയിലാകുക എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...