യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നെഹ്‌റു യുവകേന്ദ്രയുടെ പങ്ക് പ്രശംസനീയം : വി.കെ ശ്രീകണ്ഠന്‍ എംപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷം സമാപന ഘട്ടത്തിലേക്ക്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന ക്യാമ്പ്, ക്വിസ് മത്സരം, സെമിനാറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട് നെഹ്‌റു യുവകേന്ദ്ര ദേശീയ യുവജന ദിനത്തിന്‍റെയും യുവജന വാരാഘോഷത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം പാലക്കാട് നെഹ്‌റു യുവകേന്ദ്ര ഹാളില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നെഹ്‌റു യുവകേന്ദ്രയുടെ പങ്ക് പ്രശംസനീയമാണെന്നും യുവജനങ്ങളുടെ സമഗ്രമായ പുരോഗതിക്കും വികസനത്തിനും വേണ്ടി അടുക്കും ചിട്ടയോടും കൂടി പാലക്കാട് നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.

തുടര്‍ന്ന് സ്വാമി വിവേകാനന്ദന്‍റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി. എ.ഡി.എം കെ. മണികണ്ഠന്‍ ഹര്‍ഘര്‍ തിരംഗ അവാര്‍ഡ് വിതരണം ചെയ്തു. ശ്രീകൃഷ്ണപുരം രാഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മണ്ണാര്‍ക്കാട് ന്യൂ ഫിനിക്സ് ക്ലബ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍,നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, നെഹ്റു കേന്ദ്ര അക്കൗണ്ടന്റ് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ് എന്‍. കര്‍പ്പകം എന്നിവര്‍ പങ്കെടുത്തു.

ഔട്ട്സ്റ്റാന്‍ഡിങ് യൂത്ത് ക്ലബ്ബ് അവാര്‍ഡ് വികാസ് ക്ലബ്ബിന് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കലാകായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ‘ജില്ലാതല ഔട്ട് സ്റ്റാന്‍ഡിങ് യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ്’ വി.കെ ശ്രീകണ്ഠന്‍ എം.പി ഒറ്റപ്പാലം ബ്ലോക്കിലെ വികാസ് ക്ലബ്ബിന് കൈമാറി. 25,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യുവജന സംഘടനകള്‍ക്ക് 60 സ്പോര്‍ട്സ് മെറ്റീരിയലുകള്‍ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം 45 ക്ലബ്ബുകള്‍ക്കാണ് സ്പോര്‍ട്സ് മെറ്റീരിയലുകള്‍ വിതരണം ചെയ്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....

അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമോയെന്ന തീരുമാനം ; സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

0
ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു...