സർക്കാർ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. – കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തിയതു പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചു നൽകിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിനു കൊടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിയില്ല. സർക്കാർ നാടകം കളിച്ചു ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ ഉത്തരവ്, സർക്കാർ അറിയാതെ ഇറക്കാൻ ഉദ്യോഗസ്ഥൻമാർക്കു സാധിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ചു വാനപ്രസ്ഥത്തിന് പോവുന്നതാണു നല്ലത്.

ഉദ്യോഗസ്ഥൻമാരാണ് ഉത്തരവിനു പിന്നിലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണു സർക്കാർ ഈ ഉത്തരവ് ഇറക്കിയത്. നാടിനോടു ചെയ്ത ഏറ്റവും വലിയ ചതിയാണിത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചത് രണ്ടുപേരും അറിഞ്ഞുള്ള നാടകമാണ് ഇതെന്നതിന്റെ തെളിവാണ്.

വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കാവില്ല. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിനു തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....