പി.​യു.സ​നൂ​പി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​തിനു പിന്നില്‍ സി​പി​എ​മ്മി​ന​ക​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​ : കെ. സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പു​തു​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു. സ​നൂ​പി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​ത് സി​പി​എമ്മിനക​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് വ്യ​ക്ത​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ .

കൊ​ല​യാ​ളി​ക​ളി​ലൊ​രാ​ള്‍ അ​റി​യ​പ്പെ​ടു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​ണ്. അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ സ്വ​ന്തം വീ​ടി​ന് ഏ​ഴു​കിലോമീറ്റ​ര്‍ അ​ക​ലെ​യാ​ണ് കൊ​ല ന​ട​ന്ന​ത്. വ​സ്തു​ത മ​റ​ച്ചു​വെയ്ക്കാ​നാ​ണ് സി​പി​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യും മ​ന്ത്രി മൊയ്തീ​നും കു​റ്റം സം​ഘ​പ​രി​വാ​റി​ന്റെ  ത​ല​യി​ല്‍ കെ​ട്ടി​വെയ്ക്കു​ന്ന​ത്. കു​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കാ​ണ് സര്‍​ക്കാ​ര്‍ ത​യ്യാ​റാ​കേ​ണ്ട​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ ക​ള്ള​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പറഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റി​ട്ടു​ണ്ട്. വി​പി​ന്‍, ജി​ത്തു, അ​ഭി​ജി​ത് എ​ന്നി​വ​ര്‍​ക്കാ​ണ് പരിക്കേറ്റത്. കൊ​ല​യാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ കു​ന്നം​കു​ള​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തി. വെ​ട്ടേ​റ്റ മൂ​ന്നു​പേ​രി​ല്‍ ഒ​രാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബിജെ​പി​യും ബ​ജ്റം​ഗ​ദ​ളു​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​നു ശേ​ഷം സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഓടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ന്ദം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...