കെ-സ്വിഫ്‌റ്റ് അപകടo ; ഡ്രെെവര്‍മാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളം അപകടത്തില്‍ ഡ്രെെവര്‍മാര്‍ അറസ്റ്റില്‍. പിക്കപ്പ് വാന്‍ ഡ്രെെവര്‍ സെെനുദ്ധീന്‍, കെ-സ്വിഫ്‌റ്റ് ഡ്രെെവര്‍ വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് വാഹനമിടിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തിലാണ് നടപടി. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്. കെ-സ്വിഫ്‌ട് ബസ് നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച്‌ പുലര്‍ച്ചെ 5.30നാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് തമിഴ്നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്.

റോഡില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ-സ്വിഫ്‌ട് ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെട്ടു. കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിക്കപ്പ് വാനിടിച്ച്‌ 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെ-സ്വിഫ്ട് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...