പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

മേലാറ്റൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ മൂന്നു പേരെ മേലാറ്റൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് അലീഗഢ് ജില്ലയിലെ രാജ്മൗ വില്ലേജ് സ്വദേശി ഫിറോസ് സൈഫി (23), മേലാറ്റൂര്‍ സ്വദേശികളായ മാമ്പ്ര വീട്ടില്‍ മുഹമ്മദ് റിയാസ് (34), അമ്പലക്കുന്നന്‍ ഷബീര്‍ (26) എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. താമസസ്ഥലത്തുനിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ പിന്നീട് പോലീസ് കണ്ടെത്തുകയും പീഡന വിവരം പെണ്‍കുട്ടികള്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. ബുധനാഴ്ചയോടെ മൂന്ന് പ്രതികളും പോലീസിന്റെ പിടിയിലായി. പ്രതികളെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു. മേലാറ്റൂര്‍ സി.ഐ എസ്. ഷാരോണ്‍, എസ്.ഐ ഷിജോ സി. തങ്കച്ചന്‍, സി.പി.ഒമാരായ രജീഷ്, ബിബിന്‍, അജീഷ്, പ്രമോദ്, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....