തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മോട്ടര്‍ വാഹന വകുപ്പ് പിടികൂടി.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
ബസ് യാത്രക്കാര്‍ വിവരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി.കെ. കരണ്‍ അറിയിച്ചു.വയനാട് സ്വദേശി അന്‍വര്‍ സാദിക്കിനെതിരെയാണ് കേസെടുത്തുത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ലൈജു. ബി.എസ്, അന്‍സാരി. കെ.ഇ എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.