മലപ്പുറം : അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് കെടി ജലീൽ. പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റെത് രാഷ്ട്രീയനേതൃത്വം മാത്രമല്ല ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലത്. ഇനി എപ്പോഴും പാർട്ടി റഡാറിൽ ആയിരിക്കും അബ്ദുറഹ്മാൻ രണ്ടത്താണി. ഇനി ലീഗിൽ ശോഭിക്കാൻ രണ്ടത്താണിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കൊല്ലം ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് പലരും പറഞ്ഞ പല പദ്ധതികളും നടപ്പിലാക്കി. ഇത്തവണ നല്ല മാർജിനിൽ തന്നെ ജയിക്കാൻ സാധിക്കും. 15 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇക്കൊല്ലം വോട്ടായി മാറുമെന്നും കെ ടി ജലീൽ വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























