ബംഗളൂരുവിൽ എൽ.പി.ജി സിലിണ്ടർ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനിടെ ബംഗളൂരുവിൽ എൽപിജി സിലിണ്ടറുകൾ മോഷണം പോയി. വ്യാഴാഴ്ച ബേഗൂരിന് സമീപമുള്ള വീട്ടിൽ നിന്നും സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് സിലിണ്ടറുകളുമായി കടന്നു കളഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിൽ. ഒരാൾ സ്കൂട്ടർ പുറത്ത് നിർത്തി കാവൽ നിന്നപ്പോൾ ഹെൽമെറ്റ് ധരിച്ച രണ്ടാമൻ വീടിനുള്ളിലേക്ക് കയറി മിനിറ്റുകൾക്കുള്ളിൽ രണ്ട് സിലിണ്ടറുകളുമായി പുറത്തുവന്നു. തുടർന്ന് ഇരുവരും സ്കൂട്ടറിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഉഗാദി ആഘോഷത്തിനിടെയാണ് മോഷണം നടന്നത്.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ പേരും ഇൻഡക്ഷൻ കുക്കറിനെയാണ് ആശ്രയിക്കുന്നത്. യുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻഡക്ഷൻ കുക്കറിന്‍റെ സ്റ്റോക്ക് തീർന്നു തുടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....