വിദ്യയുടേത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് തെളിഞ്ഞു ; മഹാരാജാസിൽ തെളിവെടുപ്പ് , പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ‌യ്‌ക്കെതിരായ വ്യാജരേഖക്കേസില്‍ മഹാരാജാസ് കോളജില്‍ തെളിവെടുപ്പ്. അട്ടപ്പാടി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ പരിശോധന നടത്തി. വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയ്ക്കായി അന്വേഷണം തുടരുന്നുവെന്നും ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശ‍ര്‍മിള വ്യക്തമാക്കി. വിദ്യയ്‍ക്കെതിരായ വ്യാജരേഖ കേസ്, പിഎച്ച്ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നത്.

അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഉത്തരവിറക്കിയിരുന്നു. സംവരണം അട്ടിമറിച്ചാണ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം എന്നതിന്റെ കൂടുതൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനാണ് നിര്‍ദശം. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ അധ്യാപന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിന് പ്രതിസ്ഥാനത്തുള്ള വിദ്യ ഇപ്പോഴും അദൃശ്യയായി തുടരുന്നുവെന്നാണ് അഗളി പോലീസ് പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വൈകാതെ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടിസ് കൈമാറും.

മഹാരാജാസ് കോളജിന്റെ പേരില്‍ വിദ്യ സമര്‍പ്പിച്ച അധ്യാപന പ്രവൃത്തിപരിചയ സാക്ഷ്യപത്രം വ്യാജമെന്ന പരാതിയില്‍ കൂടുതലാളുകളില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. മഹാരാജാസ്, അട്ടപ്പാടി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കൊപ്പം അട്ടപ്പാടിയില്‍ വിദ്യ അഭിമുഖത്തിനെത്തിയപ്പോള്‍ അധ്യാപക പാനലിലുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം പോലീസ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...