അഫ്​ഗാനിസ്​താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം ; മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്​ഗാനിസ്​താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന്​ നേരെ റോ​ക്കറ്റാക്രമണം. ശനിയാഴ്ച രാത്രിയാണ്​ ആക്രമണമുണ്ടായതെന്ന്​ എ.എഫ്​.​പി റിപ്പോര്‍ട്ട്​ ചെയ്യുന്നു. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാനാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സൂചന.

മൂന്ന്​ റോക്കറ്റുകളാണ്​ വിമാനത്താവളത്തിന്​ നേരെ തൊടുത്തുവിട്ടത്​. ഇതില്‍ രണ്ടെണ്ണം റണ്‍വേയില്‍ പതിച്ചു. ഇതുമൂലം മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയെന്ന്​ വിമാനത്താവള മേധാവി മസൂദ്​ പാഷ്​തുന്‍ പറഞ്ഞു. വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ അറ്റകൂറ്റപ്പണി നടക്കുകയാണ്​. ഞായറാഴ്ച രാത്രിയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ സിവില്‍ ഏവിയേഷനും ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്​.

അഫ്​ഗാനിസ്​താനിലെ രണ്ടാമത്തെ വലിയ നഗരമാണ്​ കാണ്ഡഹാര്‍. മേഖലയില്‍ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങള്‍ എത്തിച്ച്‌​ നല്‍കുന്നത്​ കാണ്ഡഹാര്‍ വിമാനത്താവളത്തിലൂടെയാണ്​. ഇവിടെ ആക്രമണം നടത്തിയതോടെ അഫ്​ഗാനിലെ രണ്ട്​ പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന്​ ലഭിച്ചേക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...