കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആ​ഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെ​ഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

നേരത്തെ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സര്‍കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സെര്‍ടിഫികറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍കാരിന്റെ പുതിയ ഉത്തരവ്.

അതിനാല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകത്തിലേക്ക് പോകുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും നെ​ഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സെര്‍ടിഫികറ്റ് കണ്‍ഡക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കെ.എസ്‌.ആര്‍.ടി.സി അറിയിച്ചു.

അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്‌.ആര്‍.ടി.സിക്ക് തമിഴ്നാട്ടിലേക്ക് സെര്‍വീസ് നടത്താന്‍ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബംഗുളുരുവിലേക്കും, നാ​ഗര്‍കോവില്‍, തേനി, വഴിയുമുള്ള സെര്‍വീസുകള്‍ ഇതിനാല്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കര്‍ണാടക സര്‍കാരും നിയന്ത്രണം കടുപ്പിക്കുന്നത്.

കേരളത്തില്‍ നിന്നും ബംഗുളുരൂ, മൈസൂരു, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സെര്‍വീസുകള്‍ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം – ബം​ഗുളുരു (വൈകുന്നേരം 5 മണി), കണ്ണൂര്‍ – ബം​ഗുളുരു (രാവിലെ 7.35), കണ്ണൂര്‍- ബം​ഗുളുരു (രാത്രി 9.30), തലശേരി – ബം​ഗുളുരു (രാത്രി 8.16), വടകര- ബം​ഗുളുരു, കോഴിക്കോട് – ബം​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് – ബം​ഗുളുരു (രാവിലെ 8.34), കോഴിക്കോട് – ബം​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് – ബം​ഗുളുരു (ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബം​ഗുളുരു (വൈകിട്ട് 6 മണി), കോഴിക്കോട് – ബം​ഗുളുരു (രാത്രി 7.01), കോഴിക്കോട് – ബം​ഗുളുരു (രാത്രി 8.01), കോഴിക്കോട് – ബം​ഗുളുരു (രാത്രി 10.03), കല്‍പറ്റ – മൈസൂര്‍ (രാവിലെ 5 മണി), കോഴിക്കോട് – മൈസൂര്‍ (രാവിലെ 10.30 ), കോഴിക്കോട്- മൈസൂര്‍ (രാവിലെ 11.15), എറണാകുളം- കൊല്ലൂര്‍ (ഉച്ച തിരിഞ്ഞ് – 3.25 ) ആലപ്പുഴ – കൊല്ലൂര്‍ (വൈകിട്ട് 4 മണി), കൊട്ടാരക്കര – കൊല്ലൂര്‍ (രാത്രി 8 മണി).

ബം​ഗുളുരുവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സെര്‍വീസുകള്‍;
ബം​ഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബം​ഗുളുരു – കോഴിക്കോട് (രാവിലെ 10.03), ബം​ഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 12 മണി), ബം​ഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബം​ഗുളുരു – കോഴിക്കോട് (രാത്രി 8 മണി), ബം​ഗുളുരു – കോഴിക്കോട് (രാത്രി 9.31), ബം​ഗുളുരു – കോഴിക്കോട് (രാത്രി 10.30), ബം​ഗുളുരു – കോഴിക്കോട് (രാത്രി 11 മണി), ബം​ഗുളുരു – തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3. 25), ബം​ഗുളുരു – തിരുവനന്തപുരം (വൈകിട്ട് 6.30), ബം​ഗുളുരു – കണ്ണൂര്‍ (രാവിലെ 9 മണി), ബം​ഗുളുരു – കണ്ണൂര്‍ (രാത്രി 9.30), ബംഗുളുരു – തലശ്ശേരി (രാത്രി 8.31), ബം​ഗുളുരു – വടകര (രാത്രി 9.15), മൈസൂര്‍ – കല്‍പറ്റ (വൈകിട്ട് 5.45), മൈസൂര്‍ – കോഴിക്കോട് (രാവിലെ 9 മണി), മൈസൂര്‍ – കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ – കോഴിക്കോട് (വൈകിട്ട് 5 മണി), ബം​ഗുളുരു – പയ്യന്നൂര്‍ (രാത്രി 9 മണി), കൊല്ലൂര്‍ – ആലപ്പുഴ (രാത്രി 8 മണി), കൊല്ലൂര്‍ – കൊട്ടാരക്കര (രാത്രി 9.10), കൊല്ലൂര്‍ – എറണാകുളം (വൈകിട്ട് 5.30).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...