കടയ്ക്കാട് ഫാം – തലക്കോട്ടുചിറ റോഡിന്‍റെ അരികും സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇടിഞ്ഞുതാഴ്‌ന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ നീർച്ചാലിലെ മാലിന്യം നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള പണിക്കിടെ റോഡിന്‍റെ സംരക്ഷണഭിത്തിയും അരികും തോട്ടിലേക്ക് ഇടിഞ്ഞുതാഴ്‌ന്നു. കടയ്ക്കാട് ഫാം – തലക്കോട്ടുചിറ റോഡിന്റെ ആനിക്കിനാട്ട് കാവിന് സമീപമുള്ള ഭാഗത്താണ് ഇടിച്ചിലുണ്ടായത്. റോഡിനോടുചേർന്ന ഭാഗത്തെ മണ്ണെടുത്ത് പണി മുടങ്ങിക്കിടക്കുന്നതിനിടെയാണ് ദുർബലമായ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട നിലയിലായത്. മഴ ശക്തമായതോടെ മുകളിലെ റോഡിൽനിന്നുള്ള വെള്ളച്ചാട്ടവും തോട്ടിലൂടെയുള്ള കുത്തൊഴുക്കും കൂടിയാകുമ്പോൾ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴുന്നതിനും റോഡ് അപകടത്തിലാകുന്നതിനും കാരണമാകും.

പന്തളം കവലയ്ക്കും ബസ്‌സ്റ്റാൻഡിനും സമീപത്തുകൂടി ഒഴുകി വാളകത്തിനാൽ പാടത്തെത്തിച്ചേരുന്ന മുട്ടാർനീർച്ചാലിന്റെ തുടക്കഭാഗമാണ് നഗരസഭയുടെ ഫണ്ടിൽനിന്ന്‌ 20 ലക്ഷം രൂപ വിനിയോഗിച്ച് വൃത്തിയാക്കുന്നത്. കടയ്ക്കാട് പെരുന്തോട്ടിൽനിന്നുള്ള തുടക്കംമുതലാണ് വൃത്തിയാക്കൽ തുടങ്ങിയത്. പണിയിലെ അപാകം ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെ പണി മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോഴാണ് പുനരാരംഭിച്ചത്. ഇടിഞ്ഞഭാഗം കെട്ടിസംരക്ഷിച്ചില്ലെങ്കിൽ റോഡ് ഇടിഞ്ഞ് ഗതാഗതംതന്നെ മുടങ്ങിപ്പോകാൻ കാരണമാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...