തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രതികരണത്തോട് പ്രതികരിക്കാതെ കടകംപള്ളി സുരേന്ദ്രന്‍. കഴക്കുട്ടത്ത് ത്രികോണ പോര് തന്നെയെന്നും ബിജെപി സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു.
2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ ഖേദമുണ്ടെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാല്‍ ശബരിമല വിഷയത്തിൽ ശരിയായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഭരണഘടനയിലെ തുല്ല്യത നടപ്പാക്കണം. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടിയുടെ നയമെന്നും യെച്ചൂരി പറഞ്ഞു.