വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോൾ രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി തേടി. തുടർന്ന് മറുപടി സമർപ്പിക്കാൻ അനുവാദം നൽകിയ കോടതി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,564 വോട്ടുകൾ നേടിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടുകൾ നേടി. 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരൻറെ ജയം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...