നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും ; അന്വേഷണം തൊടുപുഴയിലും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയില്‍ കുട്ടിയെ വിറ്റ ആശുപത്രിയില്‍ അടക്കം പരിശോധന നടത്തി. ആദ്യ കേസില്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അസം സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് ആണ് തൊടുപുഴയില്‍ കുട്ടിയെ വിറ്റ സംഭവം കണ്ടെത്തുന്നത്. ആദ്യ കേസില്‍ പ്രതിയായ രാജിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തൊടുപുഴയിലെ സംഭവത്തിലേക്ക് എത്തിച്ചത്. ഇതേതുടര്‍ന്ന് ഈ കേസ് ഈരാറ്റുപേട്ട പൊലീസ് തൊടുപുഴ പോലീസിന് കൈമാറി.

തൊടുപുഴയില്‍ വച്ച് നവജാതശിശുവിനെ കൈമാറിയെന്നാണ് പ്രതി മൂപ്പില്‍ രാജയുടെ മൊഴി. പ്രസവം നടന്നത് ഫെബ്രുവരി മാസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണെന്നും മൊഴിയില്‍ ഉണ്ട്. കൊല്ലം സ്വദേശിയായ യുവതിയെന്ന പേരില്‍ ആശുപത്രിയില്‍ അഡ്മിറ്റായതയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ...

പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്...

0
പത്തനംതിട്ട: പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം...

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന

0
കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025,...

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി...