കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പശുക്കളില്‍ പേവിഷബാധ

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പശുക്കളില്‍ പേവിഷബാധ. സമാന ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്തു. ലക്ഷണങ്ങളോടെയുള്ള ഒരു കിടാവ് നിരീക്ഷണത്തിലാണ്. ആന്തരികാവയവങ്ങളില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെങ്കിലും ലക്ഷണങ്ങളില്‍നിന്ന് പേവിഷബാധയെന്ന ഉറപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. രണ്ടാഴ്ചക്കുള്ളിലാണ് മൂന്ന് പശുക്കള്‍ ചത്തത്. സമീപ പഞ്ചായത്തായ പട്ടണക്കാട്ടും ഇതേ ലക്ഷണങ്ങളോടെ പശു ചത്തതായാണ് വിവരം. പേവിഷബാധ കണ്ടെത്തിയ പ്രദേശത്ത് ജാഗ്രതനിര്‍ദേശം നല്‍കി. ചത്ത പശുക്കളുമായി സമ്പര്‍ക്കമുണ്ടായ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പാല്‍കുടിച്ചവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി.

പ്രദേശത്തെ എല്ലാ പശുക്കള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുള്ള പശുക്കളുമായി സമ്പര്‍ക്കം പാടില്ലെന്ന കര്‍ശന നിര്‍ദേശം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന നിര്‍ദേശമുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു. മറ്റു വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ.അനുരാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....