കടയ്ക്കാവൂര്‍ മണനാക്ക്ല ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ്ക്കാവൂര്‍ മണനാക്ക്ല ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കല്ലുമല പരുത്തിവള ആഞ്ജനേയം വീട്ടില്‍ വിഷ്ണുപ്രസാദ് (28), മേനംകുളം തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റര്‍ ഹൗസില്‍ ഡൊമിനിക് പീറ്റര്‍ (26)എന്നിവരെയാണ് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28നു കടയ്ക്കാവൂര്‍ മണനാക്കില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി പിടിച്ച കേസിലെ സൂത്രധാരകരും ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതികളുമാണ് അറസ്റ്റിലായത്.

സംഭവ ദിവസം സ്കൂട്ടറില്‍ മയക്കുമരുന്നുമായി വന്ന ശബരീനാഥ്, നിഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ എസ്‌എച്ച്‌ഒ അജേഷ്. വി, എസ്‌ഐ മാരായ ദിപു എസ് എസ്, മാഹിന്‍, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാര്‍, ബാലു, സജു സിപിഒമാരായ ഡാനി, അഖില്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തു നിന്നും പ്രതികളെ പിടികൂടിയത്.

കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ പ്രൊഫഷണല്‍ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ കാരിയര്‍ ആക്കിയും ഐ ടി ഫീല്‍ഡില്‍ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയും ആണ് പ്രതികള്‍ കേരളത്തില്‍ വില്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ ഐടി മേഖലയില്‍ ജോലി ചെയ്തുവരുന്ന വിഷ്ണുപ്രസാദിനെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലഹരിക്കടത്തിന്‍റെ മുഖ്യപ്രതിയായ ഡൊമിനിക് പീറ്റര്‍ എറണാകുളത്ത് നിന്നും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഡൊമിനിക് പീറ്ററിന് കഴക്കൂട്ടം, കഠിനംകുളം, ചിറയിന്‍കീഴ് തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട15 ഓളം കേസുകള്‍ നിലവിലുണ്ട്. നിരവധി തവണ പ്രതി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി കടത്തുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനിടയിലാണ് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വീണ്ടും അറസ്റ്റ് ചെയ്തത്.

ഡൊമിനിക് പീറ്ററിന്‍റെ മുഖ്യ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരെയും സഹായികളായി കേരളത്തില്‍ നിന്നുള്ള ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിവരുന്നു. കേരള പോലീസ് നടപ്പിലാക്കിവരുന്ന യോദ്ധാവിന്‍റെ ഭാഗമായി ലഹരി വില്പന നടത്തുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേകം അന്വേഷണം നടന്നുവരുന്നതായി എസ്‌എച്ച്‌ഒ അജേഷ് വി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി

0
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവെച്ച്...

ആഭ്യന്തര വകുപ്പ് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവൻ നൽകാൻ ഒരുങ്ങുന്നു

0
തിരുവനന്തപുരം: തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി

0
ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം...

മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി

0
കാസ‍ർ​ഗോഡ്: കാസ‍ർ​ഗോഡ് മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി....